വിമാനങ്ങളും റെയിൽവേയും ഒക്കെ ഉണ്ടായതിന് ശേഷം ഇന്നുവരെ ആ സഞ്ചാരങ്ങൾ മിക്കവാറും നിറുത്തിവക്കുന്ന കാലം ഉണ്ടായിട്ടില്ല. ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.